---
title: "#qatar | പ്രവാസികൾക്കായുള്ള ഇൻഷുറൻസ് ക്യാംപെയിന് തുടക്കമായി"
english_title: "#insurance #campaign  #nonresidents #started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/148220/insurance-campaign-nonresidents-started"
published_at: "2023-09-22T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d6bef2e157_gcc_3.jpg"
keywords: []
---

# #qatar | പ്രവാസികൾക്കായുള്ള ഇൻഷുറൻസ് ക്യാംപെയിന് തുടക്കമായി

> **Lead Summary:** **ദോഹ**[:പ്രവാസികൾക്കുള്ള ഇൻഷുറൻസ് ക്യാംപെയിന് തുടക്കമായി. ഇമ്മനുവൽ മാർത്തോമാ യുവജനസഖ്യം ഐസിബിഎഫുമായി ചേർന്ന് രണ്ടുമാസം നീളുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

## Article Content

**ദോഹ**[:പ്രവാസികൾക്കുള്ള ഇൻഷുറൻസ് ക്യാംപെയിന് തുടക്കമായി. ഇമ്മനുവൽ മാർത്തോമാ യുവജനസഖ്യം ഐസിബിഎഫുമായി ചേർന്ന് രണ്ടുമാസം നീളുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സംവിധായകൻ ലാൽ ജോസ് ഐഡിസിസി കോഓർഡിനേറ്റർ ഡോ. സൈമൺ തോമസിന് ആദ്യ പോളിസി നൽകി ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. എം ജെ ചെറിയാൻ അധ്യക്ഷത വഹിച്ചു.

ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐസിസി സെക്രട്ടറി ഏബ്രഹാം കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

ദീപക് ഷെട്ടി ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ റോണി മാത്യു ജോസഫ്, യുവജനസഖ്യം പ്രസിഡന്റ് റവ. അജയ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് ലിജു ഏബ്രഹാം, സെക്രട്ടറി ലിജോ ടൈറ്റസ്, ജോ. സെക്രട്ടറി ഷാരോൺ സജി, ട്രസ്റ്റി കെൽവിൻ എന്നിവർ പങ്കെടുത്തു.****

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/148220/insurance-campaign-nonresidents-started)