അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ
Dec 7, 2021 11:11 AM | By Divya Surendran

അബുദാബി: പരിസ്ഥിതി സൗഹൃദ സൗജന്യ ഡ്രൈവറില്ലാ ടാക്‌സികളുടെ (ടക്സൈ) സേവനം അബുദാബി റോഡുകളിലേക്കും വ്യാപിപ്പിച്ചു. യാസ് ഐലൻഡിലെ പരീക്ഷണയോട്ടം വിജയിച്ചതോടെയാണ് നടപടി. പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനം സർവീസ് നടത്തുന്ന ദൃശ്യം അബുദാബി മീഡിയ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി കൂട്ടിയിടിക്കാതെയും വേഗം നിയന്ത്രിച്ചും സഞ്ചരിക്കുന്നതാണ് ഇവയുടെ രീതി.

ആദ്യഘട്ടത്തിൽ 3 സ്വയം നിയന്ത്രിത വാഹനങ്ങളാണ് റോഡിൽ ഇറക്കിയത്. പ്രകൃതി സൗഹൃദ സ്വയം നിയന്ത്രിത വാഹനം മേഖലയിൽ ആദ്യമാണെന്നും വൈകാതെ കൂടുതൽ വാഹനങ്ങൾ വ്യത്യസ്ത മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്നും നഗരസഭാ, ഗതാഗത വിഭാഗം അറിയിച്ചു. നവംബർ 23ന് അബുദാബി യാസ് ഐലൻഡിൽ നടന്ന സ്മാർട് സിറ്റി ഉച്ചകോടിയിലാണ് ടക്സൈ പുറത്തിറക്കിയത്. ഇതോടനുബന്ധിച്ച് ദ്വീപിലെ യാസ് ബീച്ച്, ഇത്തിഹാദ് അരീന തുടങ്ങി 9 സ്ഥലങ്ങളിലേക്കു സൗജന്യ യാത്ര അനുവദിച്ചിരുന്നു.

ഹോട്ടൽ, റസ്റ്ററന്റ്, ഷോപ്പിങ് മാൾ, കോഫി ഷോപ്പ് എന്നിവിടങ്ങളിൽ എത്തുന്ന സന്ദർശകർക്കു ഇത് അനുഗ്രഹമായിരുന്നു. ഇതേ തുടർന്നാണ് ഓട്ടോണമസ് വാഹനങ്ങൾ റോഡിലേക്കും വ്യാപിപ്പിച്ചത്. വിവിധ മേഖലകളിലെ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമായിരുന്നു യാസ് ഐലൻഡിലെ പരീക്ഷണയോട്ടം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽ പരീക്ഷണ ഘട്ടത്തിൽ സേഫ്റ്റി ഓഫീസർ ഉണ്ടാകുമെങ്കിലും വാഹനം നിയന്ത്രിക്കില്ല.

ഡ്രൈവറില്ലാ വാഹനത്തിൽ കയറാനുള്ള ജനങ്ങളുടെ പേടി അകറ്റുന്നതോടൊപ്പം റോഡിലെ മറ്റു വാഹനങ്ങളുമായുള്ള ഇടപെടൽ മനസിലാക്കാനാണിതെന്നും പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മാത്രമേ സേഫ്റ്റി ഓഫീസർ ഇടപെടൂ.ജി42 ഗ്രൂപ്പിനു കീഴിലുള്ള ഡേറ്റ അനലറ്റിക്‌സ് സ്ഥാപനമായ ബയാനത്തിന്റെയും സംയോജിത ഗതാഗത കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി. ടിഎക്സ്എഐ ആപ് ഡൗൺലോഡ് ചെയ്തും റോബോ ടാക്സി ബുക്ക് ചെയ്യാം

Driverless taxis on Abu Dhabi roads

Next TV

Related Stories
സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

Aug 7, 2022 10:03 PM

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി...

Read More >>
ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

Jul 4, 2022 07:30 PM

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും...

Read More >>
സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

Jun 30, 2022 03:00 PM

സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ഒമാനിലെ...

Read More >>
ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

Jun 26, 2022 02:06 PM

ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടി...

Read More >>
മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ  മലയാളി വനിതയെ നാട്ടിലെത്തിച്ചു

Jun 22, 2022 03:46 PM

മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ മലയാളി വനിതയെ നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയച്ചു....

Read More >>
പോണ്‍ അഡിക്ഷന്‍ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സൗദി

Mar 1, 2022 09:26 PM

പോണ്‍ അഡിക്ഷന്‍ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സൗദി

നൂറ് ദിവസത്തിനുള്ളില്‍ പോണ്‍ അഡിക്ഷന്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ട് സൗദി...

Read More >>
Top Stories