---
title: "#closed | ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്തു; 16 സ്ഥാപനങ്ങൾ അടച്ചുപൂട്ടി"
english_title: "#Illegally #Recruited #Workers #Bahrain #16 #institutions #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/148503/illegally-recruited-workers-bahrain-16-institutions-closed"
published_at: "2023-09-23T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ef68eafbbc_closed.jpg"
keywords: []
---

# #closed | ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്തു; 16 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

> **Lead Summary:** **മനാമ: **ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്ത സഥാപനങ്ങള്‍ക്കെതിരെ നടപടി. അനധികൃതമായി രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന 16 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

## Article Content

**മനാമ: **ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്ത സഥാപനങ്ങള്‍ക്കെതിരെ നടപടി. അനധികൃതമായി രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന 16 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.

നിയമ വിരുദ്ധമായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നിരവധി സ്ഥാപനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഗുരുതരമായ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അതോറിറ്റി അവസാനിപ്പിച്ചു.

നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

നിയമം ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്ന 133 ഗാര്‍ഹിക തൊഴിലാളികളും പരിശോധനയില്‍ പിടിയിലായി. ഇതില്‍ ഭൂരിഭാഗവും യഥാര്‍ഥ സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയവരായിരുന്നു. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്‌സിന്റെ സഹകരണത്തോടെയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. രാജ്യത്തെ തൊഴില്‍ മേഖലക്ക് കോട്ടം തട്ടുന്ന എല്ലാ നിയമ ലംഘനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വക്താവ് അഹമ്മദ് ഇബ്രാഹിം അല്‍ ജുനൈദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/148503/illegally-recruited-workers-bahrain-16-institutions-closed)