---
title: "#accident | സൗദിയിൽ ബസ് അപകടം;  ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക്‌ പരുക്ക്"
english_title: "#bus #accident #saudi #Jeddah #indian  #schoo #students #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/148633/bus-accident-saudi-jeddah-indian-schoo-students-injured"
published_at: "2023-09-24T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fe9729461c_accident.jpg"
keywords: []
---

# #accident | സൗദിയിൽ ബസ് അപകടം;  ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക്‌ പരുക്ക്

> **Lead Summary:**  **ജിദ്ദ**[:****](: ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് പരുക്ക് .ദമാം ഇന്ത്യൻ സ്കൂളിൽ ക്ലസ്റ്റർ മീറ്റിങിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വിദ്യാർഥിനികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്.

## Article Content

 **ജിദ്ദ**[:****](: ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് പരുക്ക് .ദമാം ഇന്ത്യൻ സ്കൂളിൽ ക്ലസ്റ്റർ മീറ്റിങിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വിദ്യാർഥിനികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്.

ആരുടെയും പരുക്ക് ഗുരുതരമല്ല. ദമാമിനും റിയാദിനും ഇടയിലാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച ബസിൽ ട്രക്ക് ഇടിക്കുകയായിരുന്നു.

ബസിന്റെ ഒരു വശത്താണ് ട്രക്കിടിച്ചത്. പരുക്കേറ്റ രണ്ടു വിദ്യാർഥിനികളെ വിമാനത്തിൽ ജിദ്ദയിലേയ്ക്ക് എത്തിച്ചു. ബസിലുണ്ടായിരുന്ന മറ്റു വിദ്യാർഥിനികളെ മറ്റൊരു വാഹനത്തിൽ ജിദ്ദയിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/148633/bus-accident-saudi-jeddah-indian-schoo-students-injured)