---
title: "#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം;  അഞ്ച് പ്രവാസികൾ അറസ്റ്റിൽ"
english_title: "#unauthorized #manufacture #alcohol #five #expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/148826/unauthorized-manufacture-alcohol-five-expatriates-arrested"
published_at: "2023-09-25T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651131b4cbd15_arrest.jpg"
keywords: []
---

# #kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം;  അഞ്ച് പ്രവാസികൾ അറസ്റ്റിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി**[:](:**[**കു​വൈ​ത്തി​ല്‍ അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം ന​ട​ത്തി​യ അ​ഞ്ചു പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. റ​ബീ​ഹ് മേ​ഖ​ല​യി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​ദ്യ​വും അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​മാ​യി പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി**[:](:**[**കു​വൈ​ത്തി​ല്‍ അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം ന​ട​ത്തി​യ അ​ഞ്ചു പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. റ​ബീ​ഹ് മേ​ഖ​ല​യി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​ദ്യ​വും അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​മാ​യി പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വീ​ടി​ന്‍റെ ബേ​സ്മെ​ന്റ് വാ​ട​ക​ക്കെ​ടു​ത്ത് വ​ലി​യ തോ​തി​ല്‍ മ​ദ്യം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ര്‍ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം നി​ര്‍മി​ക്കു​ന്ന​വ​രെ​യും ക​ട​ത്തു​ന്ന​വ​രെ​യും പി​ടി​കൂ​ടാ​ന്‍ ക​ര്‍ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/148826/unauthorized-manufacture-alcohol-five-expatriates-arrested)