---
title: "#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി"
english_title: "#dubai #beautification #renovation  #roundabouts #completed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/148949/dubai-beautification-renovation-roundabouts-completed"
published_at: "2023-09-25T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511b21861b66_abudhabi.jpg"
keywords: []
---

# #abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

> **Lead Summary:** **അബുദബി**[: ദുബായുടെ ദൃശ്യസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ നാല് പ്രധാന റൗണ്ട് എബൗട്ടുകള്‍ സൗന്ദര്യവല്‍ക്കരിച്ചു.

## Article Content

**അബുദബി**[: ദുബായുടെ ദൃശ്യസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ നാല് പ്രധാന റൗണ്ട് എബൗട്ടുകള്‍ സൗന്ദര്യവല്‍ക്കരിച്ചു.

ദുബായ് മുന്‍സിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അല്‍ റഖ, നാദ് അല്‍ ഷെബ, നാദ് അല്‍ ഹമര്‍, അല്‍ ഖവാനീജ് എന്നീ റൗണ്ട് എബൗട്ടുകളുടെ നവീകരണമാണ് മുന്‍സിപ്പാലിറ്റി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ആര്‍ട്ട് ഇന്‍ പബ്ലിക് സ്പെയ്സ് എന്ന പേരില്‍ മുന്‍സിപ്പാലിറ്റി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് റൗണ്ട് എബൗട്ടുകള്‍ നവീകരിച്ചത്.

ഈ മാസം ആദ്യം ദേര ക്ലോക്ക് ടവര്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചിരുന്നു. ദുബായിയുടെ മുഖച്ഛായ മെച്ചപ്പെടുത്തുന്നതില്‍ ഒരു സുപ്രധാന നാഴികകല്ലായാണ് ദേരയെ രേഖപ്പെടുത്തിയിരിക്കുന്നത്.

10 മില്യണ്‍ ദിര്‍ഹമാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. പഴയകാല പ്രൗഢി നിലനിര്‍ത്തിക്കൊണ്ടാണ് ദേര ക്ലോക്ക് ടവർ നവീകരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/148949/dubai-beautification-renovation-roundabouts-completed)