---
title: "വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്"
english_title: "Vehicle fancy number auction on 18th "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14912/vehicle-fancy-number-auction-on-18th"
published_at: "2021-12-07T16:46:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af42d0e360e_car.jpg"
keywords: []
---

# വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

> **Lead Summary:** **ദുബായ് :** ഫാൻസി നമ്പരുകളും മറ്റും സ്വന്തമാക്കാൻ ആർടിഎ നമ്പർ ലേലം 18ന് വൈകിട്ട് 4.30ന് അൽ ഹബ്ത്തൂർ സിറ്റയിലെ ഹിൽട്ടൺ ഹോട്ടലിൽ നടക്കും. 2,3,4 എന്നിവയ്ക്കു പുറമേ അഞ്ചക്ക ഫാൻസി നമ്പരുകളും ക്യൂ 22, സെഡ് 31 നമ്പരുകളും സ്വന്തമാക്കാൻ അവസരമുണ്ട്.

## Article Content

**ദുബായ് :** ഫാൻസി നമ്പരുകളും മറ്റും സ്വന്തമാക്കാൻ ആർടിഎ നമ്പർ ലേലം 18ന് വൈകിട്ട് 4.30ന് അൽ ഹബ്ത്തൂർ സിറ്റയിലെ ഹിൽട്ടൺ ഹോട്ടലിൽ നടക്കും. 2,3,4 എന്നിവയ്ക്കു പുറമേ അഞ്ചക്ക ഫാൻസി നമ്പരുകളും ക്യൂ 22, സെഡ് 31 നമ്പരുകളും സ്വന്തമാക്കാൻ അവസരമുണ്ട്.

വിന്റേജ് വാഹനങ്ങൾക്കും ബൈക്കുകൾക്കും പ്രത്യേകമായുള്ള നമ്പരുകളും ലഭിക്കും. റജിസ്ട്രേഷൻ 12ന് ആരംഭിക്കും. www.rta.ae എന്ന വെബ്സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്ട്രേഷൻ നടത്താം. ലേലദിവസം ഉച്ചയ്ക്ക് 2ന് നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാം. അഞ്ചു ശതമാനം വാറ്റും തുകയ്ക്കൊപ്പം അടയ്ക്കണം.

ദുബായിൽ ട്രാഫിക് ഫയലുള്ളവർക്കാണ് യോഗ്യത. ആർടിഎയുടെ പേരിൽ 25,000 ദിർഹത്തിന്റെ സെക്യൂരിറ്റി ഡിപ്പോസിറ്റും നടത്തണം. ഇതു മടക്കി ലഭിക്കും. 120 ദിർഹത്തിന്റെ ഫീസും അടയ്ക്കണം. ഇത് വെബ്സൈറ്റിലൂടെയും അടയ്ക്കാം. ഈ തുക മടക്കി ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14912/vehicle-fancy-number-auction-on-18th)