കുവൈത്ത് സിറ്റി: (gccnews.com) ദോഹ ഏരിയയിലെ വീടിനു മുന്നിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ സംശയമുണ്ടെന്നും
അവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുവൈത്ത് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
#Newbornbaby #found #abandoned #Kuwait