---
title: "#Sharjah | നബിദിനം; പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് പ്രഖ്യാപിച്ച് ഷാര്‍ജ മുന്‍സിപ്പാലിറ്റി"
english_title: "#Sharjah #DayProphet #SharjahMunicipality #announced #publicparking #free"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/149463/sharjah-dayprophet-sharjahmunicipality-announced-publicparking-free-new"
published_at: "2023-09-27T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6514600db14ba_sharjah.jpg"
keywords: []
---

# #Sharjah | നബിദിനം; പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് പ്രഖ്യാപിച്ച് ഷാര്‍ജ മുന്‍സിപ്പാലിറ്റി

> **Lead Summary:** **ഷാര്‍ജ : ** നബിദിനം പ്രമാണിച്ചുള്ള അവധി ദിനത്തില്‍ പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് പ്രഖ്യാപിച്ച് ഷാര്‍ജ മുന്‍സിപ്പാലിറ്റി. സെപ്തംബര്‍ 28ന് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

**ഷാര്‍ജ : ** നബിദിനം പ്രമാണിച്ചുള്ള അവധി ദിനത്തില്‍ പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് പ്രഖ്യാപിച്ച് ഷാര്‍ജ മുന്‍സിപ്പാലിറ്റി. സെപ്തംബര്‍ 28ന് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പൊതു മേഖലാ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാലു ദിവസമാണ് അവധി.

ഒക്ടോബര്‍ രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. ശനി, ഞായര്‍ ദിവസങ്ങള്‍ പാര്‍ക്കിങ് നിരക്ക് ബാധകമാണ്.

അതേസമയം ബ്ലൂ പാര്‍ക്കിങ് ചിഹ്നമുള്ള 7 ഡേ പാര്‍ക്കിങ് സോണുകളില്‍, അവധി ദിവസങ്ങളിലും വാരാന്ത്യത്തിലും പാര്‍ക്കിങ് നിരക്ക് ബാധകമാണ്. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29, വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/149463/sharjah-dayprophet-sharjahmunicipality-announced-publicparking-free-new)