---
title: " #fire | ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം"
english_title: "#fire #brokeout #businesses #Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/149465/fire-brokeout-businesses-jeddah"
published_at: "2023-09-27T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65146180816b5_saudi.jpg"
keywords: []
---

#  #fire | ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം

> **Lead Summary:** **ജിദ്ദ : ** സൗദി അറേബ്യയിലെ ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. ജിദ്ദ സുലൈമാനിയ ഡിസ്ട്രക്ടില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു.

## Article Content

**ജിദ്ദ : ** സൗദി അറേബ്യയിലെ ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. ജിദ്ദ സുലൈമാനിയ ഡിസ്ട്രക്ടില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു.

കാര്‍പറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/149465/fire-brokeout-businesses-jeddah)