യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളും പുതിയ മാറ്റം ഉള്‍ക്കൊള്ളാന്‍ മന്ത്രിയുടെ ആഹ്വാനം

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളും പുതിയ മാറ്റം ഉള്‍ക്കൊള്ളാന്‍ മന്ത്രിയുടെ ആഹ്വാനം
Dec 7, 2021 09:10 PM | By Susmitha Surendran

അബുദാബി: യുഎഇയില്‍ പ്രഖ്യാപിച്ച അവധി ദിനങ്ങളുടെ മാറ്റവും പ്രവൃത്തി ദിവസങ്ങളിലെ പരിഷ്‍കാരവും സ്വകാര്യ മേഖലയും ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രിയാണ് സ്വകാര്യ മേഖലയിലെ കമ്പനികളോട് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

ബിസിനസ്‍ താത്പര്യങ്ങള്‍ക്ക് അനുഗുണമാവുന്ന തരത്തിലും ജീവനക്കാരുടെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്ന രീതിയിലും അവരുടെ കുടുംബജീവിതത്തിന് സഹായമായും പ്രവൃത്തി സമയം ക്രമീകരിക്കണമെന്നാണ് മന്ത്രി ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ കമ്പനികളോട് നിര്‍ദേശിച്ചത്.

വെള്ളിയാഴ്‍ച നമസ്‍കാര സമയത്ത് തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ നിര്‍ബന്ധമായും ഇടവേള നല്‍കിയിരിക്കണം. രണ്ടര ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കവെയാണ് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രി സ്വകാര്യ മേഖലയെക്കുറിച്ചും പ്രതിപാദിച്ചത്.

അടുത്തിടെ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആഴ്‍ചയില്‍ ഒരു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ കമ്പനികള്‍ താത്പര്യപ്പെടുന്നുവെങ്കില്‍ അവധി ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ഏതെങ്കിലും ഒരു പ്രത്യേക ദിവസം തന്നെ അവധി നല്‍കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും തൊഴില്‍ കരാര്‍ അനുസരിച്ച് തൊഴിലുടമയും ജീവനക്കാരും ചേര്‍ന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയാണെന്ന് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

വാരാന്ത്യ അവധി ദിനങ്ങളിലെ മാറ്റം രാജ്യത്തെ സ്വകാര്യ മേഖലയ്‍ക്ക് തുടര്‍ച്ചയായ വിദേശ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൊവ്വാഴ്‍ചയാണ് യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിയതായി അറിയിപ്പ് പുറത്തുവന്നത്.

ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് പുതിയ മാറ്റം ബാധകമാവുകയെന്ന് അറിയിച്ചിരുന്നെങ്കിലും ദുബൈയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്ന് മുതലാണ് പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഇപ്പോള്‍ നിലവിലുള്ള ആഴ്ചയിലെ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്ക് പകരം നാലര ദിവസമായിരിക്കും അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്‍ച 7.30 മുതല്‍ 12 മണി വരെയുമായിരിക്കും പ്രവൃത്തി സമയം.

വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും. വെള്ളിയാഴ്‍ചകളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Minister calls on private companies in the UAE to embrace the new change

Next TV

Related Stories
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 07:44 PM

#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ്...

Read More >>
#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

Mar 27, 2024 07:26 PM

#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു....

Read More >>
#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 05:36 PM

#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

കണ്ണൂർ പാപ്പിനിശേരി സ്വദേശി ബഹ്റൈനിൽ...

Read More >>
Top Stories