---
title: "#QATAR | ഖത്തറില്‍ വിസ കച്ചവടം നടത്തിയ രണ്ടുപേര്‍ പിടിയില്‍"
english_title: "#QATAR #Twopeople #arrested #trading #visas #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/149665/qatar-twopeople-arrested-trading-visas-qatar"
published_at: "2023-09-28T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515b97718069_QATAR.jpg"
keywords: []
---

# #QATAR | ഖത്തറില്‍ വിസ കച്ചവടം നടത്തിയ രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** **ദോഹ : **ഖത്തറില്‍ വിസ കച്ചവടം നടത്തിയ രണ്ടു പേരെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് ഇവരെ പിടികൂടിയത്.

## Article Content

**ദോഹ : **ഖത്തറില്‍ വിസ കച്ചവടം നടത്തിയ രണ്ടു പേരെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് ഇവരെ പിടികൂടിയത്.

സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഒന്നിലേറെ തട്ടിപ്പ് കമ്പനികള്‍ വഴി പ്രവര്‍ത്തിച്ച ഒരു അറബ് വംശജനെയും ഒരു ഏഷ്യക്കാരനെയുമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/149665/qatar-twopeople-arrested-trading-visas-qatar)