---
title: "#lightning | മക്കയില്‍ ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണര്‍; വൈറലായി ദൃശ്യങ്ങള്‍"
english_title: "#lightning #Lightning #strikes #over #clocktower #Mecca #Videos #goviral"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/149670/lightning-lightning-strikes-over-clocktower-mecca-videos-goviral"
published_at: "2023-09-28T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515be460ae8f_LIGHTINING.jpg"
keywords: []
---

# #lightning | മക്കയില്‍ ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണര്‍; വൈറലായി ദൃശ്യങ്ങള്‍

> **Lead Summary:** **മക്ക : **മക്ക മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

## Article Content

**മക്ക : **മക്ക മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ക്ലോക്ക് ടവറിനെ സ്പര്‍ശിച്ചാണ് മിന്നല്‍പ്പിണര്‍ കടന്നുപോയത്. പ്രമുഖ ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍ഹദ് ലിയാണ് ദൃശ്യം പകര്‍ത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മക്കയില്‍ കനത്ത മഴയുണ്ടായി.

ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴയുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവറാണ് മക്കയിലേത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/149670/lightning-lightning-strikes-over-clocktower-mecca-videos-goviral)