#KUWAIT | കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി വ്യവസായ മന്ത്രാലയം

#KUWAIT | കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി വ്യവസായ മന്ത്രാലയം
Sep 28, 2023 11:50 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി : (gccnews.in ) കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി വ്യവസായ മന്ത്രാലയം. നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച 25 വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് മന്ത്രാലയം റദ്ദാക്കി.

നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കുവൈത്ത് വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കിയത്.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ തൊണ്ണൂറോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. അമിത വില ഈടക്കുന്നതിനൊപ്പം ചില സ്ഥാപനങ്ങള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്നതായും പരിശോധനയില്‍ വ്യക്തമായി.

ഗുരുതരമായ നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങളുടെ ലൈസസന്‍സ് റദ്ദാക്കിയതായി വ്യവസായ മന്ത്രാലയം അറിയിച്ചു. നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും താക്കീത് നല്‍കുകയും ചെയ്തു.

വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഒരു തരത്തിലുളള നിയമ ലംഘനവും അനുവദിക്കില്ലെന്നും വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

#KUWAIT #Ministry #Industry #intensified #inspection #commercialcenters #Kuwait

Next TV

Related Stories
#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

Sep 7, 2024 09:12 PM

#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജോലി സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ലും...

Read More >>
#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

Sep 7, 2024 03:21 PM

#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Read More >>
#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

Sep 7, 2024 02:30 PM

#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അപ്പുറത്തുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് എഒസിപി...

Read More >>
#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

Sep 7, 2024 02:07 PM

#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ : ജലീന, മകൾ:...

Read More >>
#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

Sep 7, 2024 09:27 AM

#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

വി​സ നി​യ​മം ലം​ഘി​ച്ച്​ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള...

Read More >>
Top Stories