---
title: "#death | ഹൃദയാഘാതത്തെ തുടർന്ന്​  പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി"
english_title: "#death #Expatriate #Malayali #passedaway #Oman #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150827/death-expatriate-malayali-passedaway-oman-heartattack"
published_at: "2023-10-03T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c26799ee40_death.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന്​  പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

> **Lead Summary:** **മസ്കത്ത് ​: **ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് ആണ്​ മരിച്ചത്​.

## Article Content

**മസ്കത്ത് ​: **ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് ആണ്​ മരിച്ചത്​.

നിസ്​വ കെ.എം.സി.സി പ്രവർത്തകനായിരുന്നു. നാല്​ വർഷമായി ഒമാനിലുള്ള ദാവൂദ് അതിന് മുമ്പ് 10 വർഷത്തോളം ജിദ്ദയിലായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്.

പിതാവ്​: പരേതനായ മുഹമ്മദാലി. മതാവ്​: ജമീല. ഭാര്യ: റുബീന ചോലംപാറ(മങ്കട). മക്കൾ: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങൾ: ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് നിസ്​വ കെ.എം.സി. സി നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150827/death-expatriate-malayali-passedaway-oman-heartattack)