---
title: "#accident | മദീനയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അധ്യാപിക മരിച്ചു "
english_title: "#vehicle #collision #accident #madinah #teacher #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151043/vehicle-collision-accident-madinah-teacher-died"
published_at: "2023-10-04T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d4d404bdf3_gcc_2.jpg"
keywords: []
---

# #accident | മദീനയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അധ്യാപിക മരിച്ചു 

> **Lead Summary:** **മദീന:[** മദീനയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ അധ്യാപിക മരിച്ചു. ഡ്രൈവർ ഉൾപ്പെടെ ആറുപേർക്ക് പരുക്കേൽകുകയും ചെയ്തു.

## Article Content

**മദീന:[** മദീനയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ അധ്യാപിക മരിച്ചു. ഡ്രൈവർ ഉൾപ്പെടെ ആറുപേർക്ക് പരുക്കേൽകുകയും ചെയ്തു.

അധ്യാപകർ സഞ്ചരിച്ച വാഹനവും ഒരു കൗമാരക്കാരൻ ഓടിച്ച മറ്റൊരു വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ മദീന മേഖലയിലെ യാമ്പു റോഡിലാണ് അപകടം.

സിവിൽ ഡിഫൻസ് വിഭാഗവും മെഡിക്കൽ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരുക്കേറ്റ ആറ് പേരെ മദീന ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്നോ മറ്റ് വിശദാംശങ്ങളോ ഇപ്പോൾ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151043/vehicle-collision-accident-madinah-teacher-died)