---
title: "#death | കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു "
english_title: "#kannur #native #jijesh #died #sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151080/kannur-native-jijesh-died-sharjah"
published_at: "2023-10-04T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d6f8594258_uae.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു 

> **Lead Summary:** **അജ്‌മാൻ: **കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു . പറശ്ശിനിക്കടവ് മന്നൻ വീട്ടിൽ ജിജേഷ് ആണ് മരിച്ചത്.

## Article Content

**അജ്‌മാൻ: **കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു . പറശ്ശിനിക്കടവ് മന്നൻ വീട്ടിൽ ജിജേഷ് ആണ് മരിച്ചത്.

വിസിറ്റ് വിസയിൽ യു.എ.ഇയിൽ എത്തിയ ഇദ്ദേഹം കഴിഞ്ഞ ജൂണിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.

പിതാവ്: ജനാർദനൻ മന്നൻ. മാതാവ്: വനജ പുതിയപുരയിൽ.

നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151080/kannur-native-jijesh-died-sharjah)