---
title: "#death | പ്രവാസി മലയാളി യുവാവ് ബുറൈദയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ "
english_title: "#Expatriate #Malayali #youth #founddead #residence #Buraida"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151152/expatriate-malayali-youth-founddead-residence-buraida"
published_at: "2023-10-05T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e13e97a7a7_saudi.jpg"
keywords: []
---

# #death | പ്രവാസി മലയാളി യുവാവ് ബുറൈദയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ 

> **Lead Summary:** **ബുറൈദ​:** മലയാളി യുവാവിനെ ബുറൈദയിലെ താമസസ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ലാമിയ മന്‍സിലില്‍ (ഈട്ടിവിള വീട്ടില്‍) അലിയാരു കുഞ്ഞ് - റംലാ ബീവി ദമ്പതികളുടെ മകന്‍ സബീര്‍ അലിയാണ്​ മരിച്ചത്.

## Article Content

**ബുറൈദ​:** മലയാളി യുവാവിനെ ബുറൈദയിലെ താമസസ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ലാമിയ മന്‍സിലില്‍ (ഈട്ടിവിള വീട്ടില്‍) അലിയാരു കുഞ്ഞ് - റംലാ ബീവി ദമ്പതികളുടെ മകന്‍ സബീര്‍ അലിയാണ്​ മരിച്ചത്.

ബുറൈദയില്‍ സെയില്‍സ് മാനായി ജോലി ചെയ്​തിരുന്ന സമീര്‍ അടുത്തിടെ സുഹൃത്തുമായി ചേര്‍ന്ന് സ്വന്തമായി വ്യാപാരം ആരംഭിച്ചിരുന്നതായും കഴിഞ്ഞ ദിവസവും കുടുംബവുമായി സംസാരിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യ: ലാമിയ. മക്കള്‍: ആലിയ, ആദില്‍. സഹോദരങ്ങൾ: സനൽ, സജാദ്​, സനൂപ്​. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ബുറൈദ കെ.എം.സി.സി ഭാരവാഹി ഫൈസൽ ആലത്തൂർ രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151152/expatriate-malayali-youth-founddead-residence-buraida)