---
title: "#death | ചികിത്സയ്ക്ക് ഒമാനിൽനിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു"
english_title: "#expatriate #who #came #home #treatment #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151568/expatriate-who-came-home-treatment-died"
published_at: "2023-10-06T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652012e83fe61_death.jpg"
keywords: []
---

# #death | ചികിത്സയ്ക്ക് ഒമാനിൽനിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു

> **Lead Summary:** **ഒമാൻ : **ചികിത്സാർത്ഥം നാട്ടിലെത്തിയ പ്രവാസി മരിച്ചു. കളത്തൂർ സ്വദേശി ഇസ്മായിൽ മുഹമ്മദ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**ഒമാൻ : **ചികിത്സാർത്ഥം നാട്ടിലെത്തിയ പ്രവാസി മരിച്ചു. കളത്തൂർ സ്വദേശി ഇസ്മായിൽ മുഹമ്മദ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

ഒമാനിലെ റൂവിയിൽ കഫ്റ്റീരിയ ജീവനക്കാരായിരുന്നു. വൃക്ക രോഗത്തെ തുടർന്നാണ് നാട്ടിൽ വന്നത്.

മസ്കത്ത് കെ.എം.സി.സി പ്രവർത്തകനും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മെമ്പറുമായിരുന്നു. പരേതരായ മുഹമ്മദ് ‌- ആമിന ദമ്പതികളുടെ മകനാണ്.

ഭാര്യ: മിസ്‍രിയ. മക്കൾ: റിസാൻ, റസീൻ. സഹോദരങ്ങൾ: റഫീഖ്, അഷ്‌റഫ്‌, ഇർഷാദ്, ഹാരിസ്, ഖാദർ, റഫിയ, ഹസീന, തസ്‍രിയ. മരണത്തിൽ മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151568/expatriate-who-came-home-treatment-died)