മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു
Dec 8, 2021 10:50 PM | By Anjana Shaji

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ (Kuwait driving licence) സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ (Expats) മാനദണ്ഡങ്ങള്‍ (Conditions) പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം.

ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫാണ് ട്രാഫിക് വിഭാഗത്തിന് (Traffic Department) ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

രാജ്യത്ത് പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ഇവര്‍ പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

പ്രവാസികളുടെ ശമ്പളം, വിദ്യാഭ്യാസ യോഗ്യത, ശമ്പളം സംബന്ധിച്ച നിബന്ധനകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിശോധനയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

600 ദിനാര്‍ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നതാണ് പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള പൊതു നിബന്ധന. ശമ്പളം, ജോലി, വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള മാനദണ്ഡങ്ങള്‍ നിലവില്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന പ്രവാസികളുടെ ലൈസന്‍സ് റദ്ദാക്കും.

നേരത്തെ ശമ്പള നിബന്ധന പാലിച്ചിരുന്നവര്‍ പുതിയ ജോലിയിലേക്ക് മാറിയ ശേഷം ശമ്പളത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും അവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ഡ്രൈവര്‍മാരായി ജോലി ചെയ്‍തിരുന്നവര്‍ ജോലി മാറിയിട്ടുണ്ടെങ്കിലും ലൈസന്‍സ് നഷ്‍ടമാവും.

മീഡിയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ ഉള്‍പ്പെടെ ശമ്പള നിബന്ധനയില്‍ ഇളവ് അനുവദിക്കപ്പെട്ടിരുന്നവര്‍ ആ ജോലിയില്‍ നിന്ന് മാറിയിട്ടുണ്ടെങ്കിലും ലൈസന്‍സ് റദ്ദാക്കുമെന്നാണ് അറിയിപ്പ്. ലൈസന്‍സ് പുതുക്കുമ്പോഴും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തിയ ശേഷമായിരിക്കും പുതുക്കി നല്‍കുക.

Cancellation of non-compliant expatriate driving licenses, including salaries

Next TV

Related Stories
അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Jan 28, 2022 09:58 PM

അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്...

Read More >>
മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

Jan 28, 2022 09:50 PM

മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ...

Read More >>
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
Top Stories