---
title: "#Weather  |   കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം; ഒമാനിൽ ക​ന​ത്ത ചൂ​ട്​ രേഖപ്പെടുത്തി"
english_title: "#Weather #variation #Severeheat #recorded #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151737/weather-variation-severeheat-recorded-oman"
published_at: "2023-10-07T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521189ea037a_oman.jpg"
keywords: []
---

# #Weather  |   കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം; ഒമാനിൽ ക​ന​ത്ത ചൂ​ട്​ രേഖപ്പെടുത്തി

> **Lead Summary:** **മ​സ്ക​ത്ത്​: [**രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ മ​രു​ഭൂ​മി​ക​ളി​ലും താ​പ​നി​ല​യി​ൽ ആ​പേ​ക്ഷി​ക​മാ​യ വ​ർ​ധ​ന​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​: [**രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ മ​രു​ഭൂ​മി​ക​ളി​ലും താ​പ​നി​ല​യി​ൽ ആ​പേ​ക്ഷി​ക​മാ​യ വ​ർ​ധ​ന​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഒപ്പം തെ​ക്ക​ൻ ബ​ത്തി​ന, മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ചൂ​ട്​ കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​റ​ബി​ക്ക​ട​ൽ തീ​ര​ങ്ങ​ളി​ലും പ​ടി​ഞ്ഞാ​റ​ൻ മു​സ​ന്ദം തീ​ര​ങ്ങ​ളി​ലും 1.25-1.5 മീ​റ്റ​ർ​വ​രെ തി​ര​മാ​ല​ക​ൾ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ല വി​ലാ​യ​ത്തു​ക​ളി​ലും താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്ന​ത്.

അ​ൽ ജാ​സി​ർ (20.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്), ജ​ബ​ൽ അ​ൽ അ​ഖ്ദ​റി​ലെ സാ​യി​ഖ് (21.2), സ​ലാ​ല, ഹൈ​മ, മ​ക്‌​ഷാ​ൻ, മി​ർ​ബാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ (22) എ​ന്നി​വ​യാ​ണ്​ രാ​ത്രി​യി​ൽ താ​ഴ്ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ മ​റ്റു സ്ഥ​ല​ങ്ങ​ൾ.

ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല​യു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഫ​ഹൂ​ദ്, ഹം​റ അ​ദ് ദു​രു, അ​ൽ സി​നൈ​ന, ദി​മ വ​ത്ത​യാ​ൻ (43), ആ​ദം, അ​ൽ മു​ദൈ​ബി, അ​ൽ ഖ​ബീ​ൽ, ബി​ദി​യ (40ന്​ ​മു​ക​ളി​ൽ) എ​ന്നി​വ​യു​മാ​ണ്​ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഒ​മാ​നി​ൽ കാ​ലാ​വ​സ്ഥ​ക്ക് വ​ലി​യ വ്യ​തി​യാ​ന​മാ​ണ് പ്ര​ക​ട​മാ​വു​ന്ന​തെ​ന്ന്​ പ​ല​രും ചൂ​ണ്ടി​ക്കാട്ടി. വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് വ​ർ​ധി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151737/weather-variation-severeheat-recorded-oman)