---
title: "#uae | ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി യുഎഇയില്‍ സ്വര്‍ണവില"
english_title: "#Gold #prices #UAE #hit #sixmonth #low."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151779/gold-prices-uae-hit-sixmonth-low"
published_at: "2023-10-07T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65213eed8b698_gold.jpg"
keywords: []
---

# #uae | ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി യുഎഇയില്‍ സ്വര്‍ണവില

> **Lead Summary:** **ദുബൈ:** യുഎഇയില്‍ സ്വര്‍ണവില കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ ഗ്രാമിന് 204.25 ദിര്‍ഹമാണ് കുറഞ്ഞ വില.

## Article Content

**ദുബൈ:** യുഎഇയില്‍ സ്വര്‍ണവില കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ ഗ്രാമിന് 204.25 ദിര്‍ഹമാണ് കുറഞ്ഞ വില.

24 കാരറ്റിന് 220.5 ദിർഹവും 21 കാരറ്റിന് 197.5 ദിർഹവും 18 കാരറ്റിന് 169.25 ദിർഹവുമാണ് ഇന്നലത്തെ വില. എന്നാല്‍ ദസറയും ദീപാവലിയും എത്തുന്ന സാഹചര്യത്തില്‍ വില വീണ്ടും വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

സ്വര്‍ണവിലയില്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളുണ്ടാകുന്ന സാഹചര്യത്തില്‍ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വില ലോക്ക് ചെയ്യാനുള്ള സൗകര്യവും പല ജുവലറികളും പ്രഖ്യാപിച്ചിട്ടുണ്ട്.

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും വിലക്കുറവ് പ്രയോജനപ്പെടുത്താം. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയാല്‍ മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ നിന്ന് നികുതി തുക തിരികെ വാങ്ങാനും സാധിക്കും.

അഞ്ച് ശതമാനമാണ് മൂല്യവര്‍ധിത നികുതി. സ്വര്‍ണം വാങ്ങുന്ന സമയത്ത് മുടക്കുന്ന ഈ തുക സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ തിരികെ ലഭിക്കും.

അതേസമയം ഇന്ന് 22 കാരറ്റിന് ഗ്രാമിന് 205.5 ദിര്‍ഹവും 24 കാരറ്റ് ഒരു ഗ്രാമിന് 222 ദിര്‍ഹവും 21 കാരറ്റിന് 199 ദിര്‍ഹവും 18 കാരറ്റിന് 170.5 ദിര്‍ഹവുമായി ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ വിപണിയില്‍ വില ചാഞ്ചാട്ടമുണ്ടാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151779/gold-prices-uae-hit-sixmonth-low)