---
title: "#Kuwait | പെ​ൺ​കു​ട്ടി​യെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത ഫോ​ൺ ക​ട​യി​ലെ തൊ​ഴി​ലാ​ളി​യ്ക്ക് ത​ട​വ്"
english_title: "#Kuwait #Phoneshop #worker #jailed #blackmailing #girl"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151949/kuwait-phoneshop-worker-jailed-blackmailing-girl"
published_at: "2023-10-08T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65226000245d7_arrest.jpg"
keywords: []
---

# #Kuwait | പെ​ൺ​കു​ട്ടി​യെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത ഫോ​ൺ ക​ട​യി​ലെ തൊ​ഴി​ലാ​ളി​യ്ക്ക് ത​ട​വ്

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത ഫോ​ൺ ക​ട​യി​ലെ തൊ​ഴി​ലാ​ളി​യ്ക്ക് ത​ട​വ്.

## Article Content

**കു​വൈ​ത്ത് സി​റ്റി : **സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത ഫോ​ൺ ക​ട​യി​ലെ തൊ​ഴി​ലാ​ളി​യ്ക്ക് ത​ട​വ്.

യൂ​നി​വേ​ഴ്‌​സി​റ്റി വിദ്യാർത്ഥി​നി ശ​രി​യാ​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യ ഫോ​ണി​ൽ​നി​ന്ന് ഷോ​പ്പി​ലെ ടെ​ക്നീ​ഷ്യ​ൻ സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഈ ​ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ക്ക​ത്തി​ൽ വി​ദ്യാ​ർ​ഥി പ​ണം ന​ൽ​കി​യെ​ങ്കി​ലും ആ​വ​ശ്യം തു​ട​ർ​ന്നു.

ഇ​തോ​ടെ പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. പ്ര​തി​യെ ര​ണ്ട് വ​ർ​ഷ​ത്തെ ത​ട​വി​നാ​ണ് ശി​ക്ഷി​ച്ച​ത്. ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ നാ​ടു​ക​ട​ത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151949/kuwait-phoneshop-worker-jailed-blackmailing-girl)