---
title: "മലയാളി യുവാവിനെ ദുബായിൽ കാണാതായി"
english_title: "Malayalee youth goes missing in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15202/malayalee-youth-goes-missing-in-dubai"
published_at: "2021-12-09T10:47:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b191ada2dd9_maneesh.jpg"
keywords: []
---

# മലയാളി യുവാവിനെ ദുബായിൽ കാണാതായി

> **Lead Summary:** **ദുബായ്: **മലയാളി യുവാവിനെ ദുബായിൽ കാണാതായി. തൃശൂർ അയ്യന്തോൾ സ്വദേശി ശ്രീമഞ്ജുഷയിൽ സത്യന്റെയും മഞ്ജുവിന്റെയും മകൻ മനീഷ് സത്യനെയാണ് കാണാതായത്. ദുബായ് റാഷിദിയക്കടുത്തുള്ള നാദ് അൽ ഷമ്മ പാർക്കിൽ അച്ഛൻ സത്യനോടൊപ്പം 6ന് വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു.

## Article Content

**ദുബായ്: **മലയാളി യുവാവിനെ ദുബായിൽ കാണാതായി. തൃശൂർ അയ്യന്തോൾ സ്വദേശി ശ്രീമഞ്ജുഷയിൽ സത്യന്റെയും മഞ്ജുവിന്റെയും മകൻ മനീഷ് സത്യനെയാണ് കാണാതായത്. ദുബായ് റാഷിദിയക്കടുത്തുള്ള നാദ് അൽ ഷമ്മ പാർക്കിൽ അച്ഛൻ സത്യനോടൊപ്പം 6ന് വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു.

ഇരുവരും രണ്ട് റൗണ്ട് നടന്ന ശേഷം, വിശ്രമിക്കാനായി ബഞ്ചിൽ ഇരുന്ന മനീഷിനെ അച്ഛൻ തിരച്ചെത്തിയപ്പോൾ കാണാതാവുകയായിരുന്നു. കാണാതാകുമ്പോൾ പച്ചയും നീലയും നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സുമാണ് മനീഷ് ധരിച്ചിരുന്നത്.

പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മനീഷിനെ കണ്ടുകിട്ടുന്നവർ സത്യനെയോ (052 5728848) ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15202/malayalee-youth-goes-missing-in-dubai)