---
title: " #seized   |   സൗദിയിൽ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടി"
english_title: "#Drugs #hidden #capsule #form #Saudi #seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152049/drugs-hidden-capsule-form-saudi-seized"
published_at: "2023-10-08T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522d50c8bbc7_saudi.jpg"
keywords: []
---

#  #seized   |   സൗദിയിൽ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടി

> **Lead Summary:** **റിയാദ്: [**സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ടു യാത്രക്കാരാണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി 1.33 കിലോ ഹെറോയിന്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു.

## Article Content

**റിയാദ്: [**സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ടു യാത്രക്കാരാണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി 1.33 കിലോ ഹെറോയിന്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു.

സംശയം തോന്നി ഇവരെ എക്‌സ്‌റേ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഇവരുടെ ശരീരത്തില്‍ നിന്ന് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപിപ്പിച്ച് മയക്കുമരുന്ന് സൗദിയില്‍ സ്വീകരിക്കാനെത്തിയയാളെ അറസ്റ്റ് ചെയ്തതായി സകാത്ത്, ടാക്‌സ്, ആന്‍ഡ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152049/drugs-hidden-capsule-form-saudi-seized)