---
title: "#medicines | ബഹ്‌റൈൻ: മ​രു​ന്നു​ക​ൾ​ക്ക്​ തോ​ന്നി​യ​ത്​ പോ​ലെ വി​ല​യീ​ടാ​ക്കാ​ൻ ക​ഴി​യി​ല്ല  "
english_title: "#Bahrain #Medicines #not #affordable #seem"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152149/bahrain-medicines-not-affordable-seem"
published_at: "2023-10-09T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523a06eea1db_medicine.jpg"
keywords: []
---

# #medicines | ബഹ്‌റൈൻ: മ​രു​ന്നു​ക​ൾ​ക്ക്​ തോ​ന്നി​യ​ത്​ പോ​ലെ വി​ല​യീ​ടാ​ക്കാ​ൻ ക​ഴി​യി​ല്ല  

> **Lead Summary:** **മ​നാ​മ: **ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഏ​ജ​ന്‍റു​മാ​രു​ടെ ലാ​ഭം നി​ർ​ണ​യി​ക്കു​ന്ന​ത്​ നാ​ഷ​ണ​ൽ ഹെ​ൽ​ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യാ​ണെ​ന്ന്​ സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: **ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഏ​ജ​ന്‍റു​മാ​രു​ടെ ലാ​ഭം നി​ർ​ണ​യി​ക്കു​ന്ന​ത്​ നാ​ഷ​ണ​ൽ ഹെ​ൽ​ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യാ​ണെ​ന്ന്​ സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു.

മ​രു​ന്നു​ക​ളു​ടെ വി​ല നി​ർ​ണ​യി​ക്കു​ന്ന​ത്​ അ​ത​നു​സ​രി​ച്ചാ​ണെ​ന്നും വ്യക്ത​മാ​ക്കി. മ​രു​ന്നു​ക​ൾ​ക്ക്​ തോ​ന്നി​യ​ത്​ പോ​ലെ വി​ല​യീ​ടാ​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​മു​ള്ള സം​വി​ധാ​ന​മാ​ണു​ള്ള​ത്.

മ​രു​ന്ന്​ എ​ജ​ന്‍റു​ക​ളു​ടെ പൂ​ഴ്​​ത്തി​വെ​പ്പ്​ മ​രു​ന്നു​ക​ളു​ടെ വി​ല ഉ​യ​ർ​ത്താ​നി​ട​യാ​ക്കു​മെ​ന്ന്​ പാ​ർ​ല​മെ​ന്‍റ്​ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.

വി​ല ഉ​യ​ർ​ത്താ​നു​ദ്ദേ​ശി​ച്ച്​ മ​രു​ന്ന്​ പൂ​ഴ്ത്തി വെ​ക്കു​ന്ന​തു കൊ​ണ്ട്​ ഏ​ജ​ന്‍റു​മാ​ർ​ക്കും ഫാ​ർ​മ​സി​ക​ൾ​ക്കും ഒ​രു കാ​ര്യ​വു​മി​ല്ല. കാ​ര​ണം നേ​ര​ത്തെ നി​ർ​ണ​യി​ച്ച വി​ല​ക്ക്​ മാ​ത്ര​മേ മ​രു​ന്നു​ക​ൾ വി​പ​ണ​നം ന​ട​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാട്ടി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152149/bahrain-medicines-not-affordable-seem)