---
title: "#death |  കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം അജ്മാനിൽ അന്തരിച്ചു"
english_title: "#native #Kannur #died #Ajman #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152177/native-kannur-died-ajman-heartattack"
published_at: "2023-10-09T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523b2ec4169b_death.jpg"
keywords: []
---

# #death |  കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം അജ്മാനിൽ അന്തരിച്ചു

> **Lead Summary:** **അജ്‌മാൻ: **കണ്ണൂർ ചെറുകുന്ന് സ്വദേശി സൈനബ മൻസിലിൽ മുഹമ്മദ് അഷ്റഫ് ഹൃദയാഘാതം മൂലം അജ്മാനിൽ അന്തരിച്ചു.

## Article Content

**അജ്‌മാൻ: **കണ്ണൂർ ചെറുകുന്ന് സ്വദേശി സൈനബ മൻസിലിൽ മുഹമ്മദ് അഷ്റഫ് ഹൃദയാഘാതം മൂലം അജ്മാനിൽ അന്തരിച്ചു.

ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ അജ്‌മാനിലെ സനയ്യയിൽ വെച്ച് ഞായറാഴ്ച്ച വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

25 വർഷമായി അൽ റവാബി ഡയറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് കുഞ്ഞഹമ്മദ് കണ്ണപ്പുറത്ത് വളപ്പിൽ, മാതാവ് സൈനബ പറയന്തറ വളപ്പിൽ.

അൽ ഐനിലുള്ള അബ്ദുൽ സലാം പി.വി, റംല പി.വി, നാട്ടിലുള്ള മുസ്തഫ പി.വി, സമീറ പി.വി, സഫിയ പി.വി എന്നിവർ സഹോദരങ്ങളാണ്. അജ്‌മാൻ കെ.എം.സി.സി പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ, അഷ്റഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152177/native-kannur-died-ajman-heartattack)