---
title: "#OMAN | ഒമാനില്‍ തൊഴില്‍ നിയമലംഘനം; 55 പ്രവാസികള്‍ പിടിയില്‍"
english_title: "#OMAN #Violation #laborlaws #Oman #55expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152328/oman-violation-laborlaws-oman-55expatriates-arrested"
published_at: "2023-10-09T23:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65245ce2a07d6_arrest.jpg"
keywords: []
---

# #OMAN | ഒമാനില്‍ തൊഴില്‍ നിയമലംഘനം; 55 പ്രവാസികള്‍ പിടിയില്‍

> **Lead Summary:** **മസ്‌കറ്റ് : ** ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 55 വിദേശികളെ തൊഴില്‍ മന്ത്രാലയം അറസ്റ്റ് ചെയ്തു. സീബ് വിലായത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

## Article Content

**മസ്‌കറ്റ് : ** ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 55 വിദേശികളെ തൊഴില്‍ മന്ത്രാലയം അറസ്റ്റ് ചെയ്തു. സീബ് വിലായത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തൊഴില്‍ മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫയര്‍ റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.

സ്വകാര്യ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്യുന്നതും പൊതുധാര്‍മ്മികതക്ക് വിരുദ്ധമായ പ്രവൃത്തികളും കണ്ടെത്തി. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152328/oman-violation-laborlaws-oman-55expatriates-arrested)