---
title: "#death | വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ മ​രി​ച്ച മലയാളി യുവാവിന്റെ  ഖ​ബ​റ​ട​ക്കി "
english_title: "#grave #Malayali #youth #who #died #car #collision #buried."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152423/grave-malayali-youth-who-died-car-collision-buried"
published_at: "2023-10-10T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524fdaad4e1e_death.jpg"
keywords: []
---

# #death | വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ മ​രി​ച്ച മലയാളി യുവാവിന്റെ  ഖ​ബ​റ​ട​ക്കി 

> **Lead Summary:** ഹാ​ഇ​ൽ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി കി​ഴി​ശ്ശേ​രി സ്വ​ദേ​ശി ന​യ്യാ​ൻ സി​ദ്ദി​ഖി​ന്റെ മ​ക​ൻ ജം​ഷീ​റി​​ന്റെ മ​യ്യി​ത്ത് ഹാ​ഇ​ലി​ലെ ഹാ​യി​ത്ത്​ മ​ഖ്​​ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

## Article Content

ഹാ​ഇ​ൽ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി കി​ഴി​ശ്ശേ​രി സ്വ​ദേ​ശി ന​യ്യാ​ൻ സി​ദ്ദി​ഖി​ന്റെ മ​ക​ൻ ജം​ഷീ​റി​​ന്റെ മ​യ്യി​ത്ത് ഹാ​ഇ​ലി​ലെ ഹാ​യി​ത്ത്​ മ​ഖ്​​ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

ഹാ​യി​ലി​ലി​ന്​ സ​മീ​പം ഹു​ലൈ​ഫ എ​ന്ന സ്ഥ​ല​ത്തു​വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്​ മ​രി​ച്ച​ത്. ആ​റാ​ദി​യ എ​ന്ന സ്ഥ​ല​ത്ത് ഒ​രു ബൂ​ഫി​യ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഹോം ​ഡെ​ലി​വ​റി​ക്കാ​യി പോ​കു​ന്ന വ​ഴി​യി​ൽ ജം​ഷീ​ർ ഓ​ടി​ച്ചി​രു​ന്ന വാ​ൻ സ്വ​ദേ​ശി പൗ​ര​ൻ ഓ​ടി​ച്ച വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തു​വെ​ച്ച് മ​ര​ണം സം​ഭ​വി​ച്ചു.

മാ​താ​വ്: ജ​മീ​ല. ഭാ​ര്യ: ത​സ്‍ലീ​ബാ​നു. മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്.മ​ര​ണാ​ന​ന്ത​ര നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തീ​ക​രി​ക്കാ​ന്‍ കെ.​എം.​സി.​സി ഉ​നൈ​സ, ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152423/grave-malayali-youth-who-died-car-collision-buried)