---
title: "#qatar | ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർഢ്യവുമായി ഖത്തർ "
english_title: "#qatar #stands #solidarity #palestine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152430/qatar-stands-solidarity-palestine"
published_at: "2023-10-10T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652501b7c10f8_gcc_2.jpg"
keywords: []
---

# #qatar | ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർഢ്യവുമായി ഖത്തർ 

> **Lead Summary:** **ദോ​ഹ: **ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ചെ​റു​ത്തു​നി​ൽ​പ് ന​ട​ത്തു​ന്ന ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ദേ​ശീ​യ പ​താ​ക​യി​ൽ അ​ല​ങ്ക​രി​ച്ച് ഖ​ത്ത​റി​ന്റെ പ്ര​ധാ​ന കേ​​ന്ദ്ര​ങ്ങ​ൾ.

## Article Content

**ദോ​ഹ: **ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ചെ​റു​ത്തു​നി​ൽ​പ് ന​ട​ത്തു​ന്ന ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ദേ​ശീ​യ പ​താ​ക​യി​ൽ അ​ല​ങ്ക​രി​ച്ച് ഖ​ത്ത​റി​ന്റെ പ്ര​ധാ​ന കേ​​ന്ദ്ര​ങ്ങ​ൾ.

ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​നു കീ​ഴി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് പി​ന്തു​ണ​യു​മാ​യി ചു​വ​പ്പും പ​ച്ച​യും വെ​ള്ള​യും ക​ല​ർ​ന്ന ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​ഞ്ഞ​ത്.

ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം, ഇ​സ്‍ലാ​മി​ക് മ്യൂ​സി​യം എ​ന്നി​വ​ക്കൊ​പ്പം ദോ​ഹ കോ​ർ​ണി​ഷി​ലെ കൂ​റ്റ​ൻ സ്ക്രീ​നി​ലും ഫ​ല​സ്തീ​ൻ പ​താ​ക തെ​ളി​ഞ്ഞു.

ചി​ത്ര​ങ്ങ​ൾ, ഖ​ത്ത​ർ മ്യൂ​സി​യം​സ് ചെ​യ​ർ​പേ​ഴ്സ​നും ഖ​ത്ത​ർ അ​മീ​റി​ന്റെ സ​ഹോ​ദ​രി​യു​മാ​യ ശൈ​ഖ അ​ൽ മ​യാ​സ ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലും പ​ങ്കു​വെ​ച്ചു.

‘ഫ​ല​സ്തീ​നെ​യും ജ​ന​ങ്ങ​ളെ​യും ദൈ​വ​മേ, നി​ന്നി​ൽ അ​ർ​പ്പി​ക്കു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ശൈ​ഖ മ​യാ​സ​യു​ടെ ട്വീ​റ്റ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152430/qatar-stands-solidarity-palestine)