---
title: "#death | ബഹ്‌റൈനിൽ കാണാതായ വ​യോ​ധി​കന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി"
english_title: "#Body #missing #elderly #man #found"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152470/body-missing-elderly-man-found"
published_at: "2023-10-10T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65251ce558556_death.jpg"
keywords: []
---

# #death | ബഹ്‌റൈനിൽ കാണാതായ വ​യോ​ധി​കന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

> **Lead Summary:** **മ​നാ​മ: **കാ​ത്തി​രി​പ്പു​ക​ളെ​യും പ്ര​തീ​ക്ഷ​ക​ളെ​യും വി​ഫ​ല​മാ​ക്കി കാ​ണാ​താ​യ വ​യോ​ധി​ക​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

## Article Content

**മ​നാ​മ: **കാ​ത്തി​രി​പ്പു​ക​ളെ​യും പ്ര​തീ​ക്ഷ​ക​ളെ​യും വി​ഫ​ല​മാ​ക്കി കാ​ണാ​താ​യ വ​യോ​ധി​ക​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

61 വ​യ​സ്സു​ള്ള ഇ​ന്ത്യ​ക്കാ​ര​നാ​യ സി​ൽ​വ​സ്റ്റ​ർ ഡി​സൂ​സ​യെ​യാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ വെ​സ്റ്റ് റി​ഫ​യി​ൽ​നി​ന്ന് കാ​ണാ​താ​യ​ത്.

പൊ​ലീ​സി​നും ഇ​ന്ത്യ​ൻ എം​ബ​സി​ക്കും മ​ക​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ദ്ദേ​ഹം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും അ​ന്വേ​ഷി​​ച്ചെ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​​ല്ലെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. സ്ട്രോ​ക്ക് വ​ന്നി​ട്ടു​ള്ള ഡി​സൂ​സ​ക്ക് ഓ​ർ​മ​ക്കു​റ​വു​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152470/body-missing-elderly-man-found)