---
title: " #Qatar | പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്"
english_title: "#Qatar #QatarAirways #announced #new #service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152558/qatar-qatarairways-announced-new-service"
published_at: "2023-10-10T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65257fe438f0c_qatar.jpg"
keywords: []
---

#  #Qatar | പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

> **Lead Summary:** ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി അടക്കം പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്.

## Article Content

ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി അടക്കം പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്.

ദോഹയില്‍ നിന്ന് 171 പ്രതിവാര സര്‍വീസുകളാണ് ഇന്ത്യയിലേക്ക് ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം.

കേരളത്തില്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സര്‍വീസ് ഉണ്ടാകും. ഇതിന് പുറമെ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. സൗദി അറേബ്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേയ്സ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152558/qatar-qatarairways-announced-new-service)