---
title: "#UAE | പലസ്തീനിലെ ജനങ്ങൾക്ക് സഹായവുമായി യുഎഇ"
english_title: "#UAE #help #people #Palestine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152570/uae-help-people-palestine"
published_at: "2023-10-10T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65258b3116618_UAE.jpg"
keywords: []
---

# #UAE | പലസ്തീനിലെ ജനങ്ങൾക്ക് സഹായവുമായി യുഎഇ

> **Lead Summary:** **അബുദാബി : ** പലസ്തീനിലെ ജനങ്ങൾക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി.

## Article Content

**അബുദാബി : ** പലസ്തീനിലെ ജനങ്ങൾക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി.

പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.

ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നതെന്ന് യു.എ.ഇ വാർത്ത ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152570/uae-help-people-palestine)