---
title: "#rain | സൗദി അറേബ്യയില്‍ മഴ മുന്നറിയിപ്പ്; വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത"
english_title: "#Rain #warning #SaudiArabia #Chance #rain #thunder #lightning #till #Friday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152633/rain-warning-saudiarabia-chance-rain-thunder-lightning-till-friday"
published_at: "2023-10-11T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65263095c53da_rain.jpg"
keywords: []
---

# #rain | സൗദി അറേബ്യയില്‍ മഴ മുന്നറിയിപ്പ്; വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ വീണ്ടും മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ വീണ്ടും മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മക്ക, മദീന, അല്‍ ജൗഫ്, തബൂക്ക്, ത്വായിഫ് എന്നിവിടങ്ങള്‍ക്ക് പുറമെ വടക്കന്‍ അതിര്‍ത്തി മേഖലയിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതു ജനങ്ങള്‍ക്കായി സിവില്‍ ഡിഫന്‍സ് വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിക്കണം. മഴയുളള സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152633/rain-warning-saudiarabia-chance-rain-thunder-lightning-till-friday)