---
title: "#death | കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും "
english_title: "#body #native #koyilandy #brought #home #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152719/body-native-koyilandy-brought-home-today"
published_at: "2023-10-11T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526729208ea5_death.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും 

> **Lead Summary:** **മ​നാ​മ:** റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി മൂ​ടാ​ടി സ്വ​ദേ​ശി മ​ണി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

## Article Content

**മ​നാ​മ:** റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി മൂ​ടാ​ടി സ്വ​ദേ​ശി മ​ണി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. മ​ണി​യു​ടെ മ​ര​ണ​ത്തി​നു മു​മ്പ് സ്പോ​ൺ​സ​ർ വി​സ കാ​ൻ​സ​ൽ അ​ടി​ക്കു​ക​യും പാ​സ്പോ​ർ​ട്ട് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. ‌

ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഐ.​സി.​ആ​ർ.​എ​ഫാ​ണ് ഇ​തി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത്.

ഇ​ന്ന് ഉ​ച്ച​ക്ക് ഒ​രു മ​ണി​മു​ത​ൽ ഒ​ന്ന​ര വ​രെ മൃ​ത​ദേ​ഹ​ത്തി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽ ഡസ്ക് വഴി കോഴിക്കോട് എയർ​പോർട്ടിൽനിന്നും നോർക്ക ആംബുലൻസ് ഏർപ്പാടാക്കി മൃതദേഹം മണിയുടെ കൊയിലാണ്ടി മൂടാടിയുള്ള വസതിയിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152719/body-native-koyilandy-brought-home-today)