---
title: "#death | ഹൃദയാഘാതത്തെ തുടർന്ന്  പ്രവാസി മലയാളി മരിച്ചു "
english_title: "#Expatriate #Malayali #died #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/152730/expatriate-malayali-died-heartattack"
published_at: "2023-10-11T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65267d494bf40_death.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന്  പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **ദോഹ:** ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന എറണാകുളം ആലുവ സ്വദേശി ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ:** ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന എറണാകുളം ആലുവ സ്വദേശി ഖത്തറിൽ അന്തരിച്ചു.

ആലുവ പുത്തൻപുരയിൽ ഹനീഫ ശിഹാബുദ്ദീൻ (46) ആണ് മരിച്ചത്. വക്‌റ ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയിരുന്നു മരണം. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി സജീവ പ്രവർത്തകനായിരുന്നു.

പിതാവ്: പരേതനായ പുത്തൻ പുരയിൽ ഹനീഫ. മാതാവ്: ഐഷ ബീവി. ഭാര്യ: ഫാത്തിമ. മക്കൾ: അമാൻ അഫ്‌ലഹ് (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ദോഹ), മെഹ്ദി അമീൻ, ഈസ ഹംദാൻ (ഇരുവരും ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ).

സഹോദരങ്ങൾ: സിറാജുദ്ദീൻ (ആലുവ), സൈലേഷ് (ദുബൈ). നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃദ്ദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/152730/expatriate-malayali-died-heartattack)