---
title: "#death | മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു"
english_title: "#death #Malayali #Umrah #pilgrim #dies #Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153113/death-malayali-umrah-pilgrim-dies-mecca"
published_at: "2023-10-13T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65289369c4ab3_death.jpg"
keywords: []
---

# #death | മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു

> **Lead Summary:** **റിയാദ് : **ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. എറണാകുളം പെരുമ്പാവൂർ തറമറ്റം പരേതനായ അബൂബക്കറിെൻറ ഭാര്യ സുലൈഖ ആണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മക്കയിൽ ഖബറടക്കും.

## Article Content

**റിയാദ് : **ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. എറണാകുളം പെരുമ്പാവൂർ തറമറ്റം പരേതനായ അബൂബക്കറിെൻറ ഭാര്യ സുലൈഖ ആണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മക്കയിൽ ഖബറടക്കും.

മക്ക കെ.എം.സി.സി വെൽഫെയർ വിഭാഗം ബഷീർ മാനിപുരത്തിെൻറ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.

മക്കൾ: സഹീറ, സമീന (ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ഷെറീന (കാലടി സർവകലാശാല ഉദ്യോഗസ്ഥ), ഷമീർ (അധ്യാപകൻ, എസ്.എസ്.എം പോളിടെക്നിക് കോളജ് തിരൂർ). മരുമക്കൾ: എ.എം. ബഷീർ (കുന്നത്തുനാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ്), പി.ഐ. ബഷീർ (പ്രിൻസിപ്പൽ, എസ്.എസ്.എം പോളിടെക്നിക് കോളജ് തിരൂർ), അൻവർ (ബാങ്ക് ഉദ്യോഗസ്ഥൻ), മുഹ്സിന ഷമീർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153113/death-malayali-umrah-pilgrim-dies-mecca)