---
title: "#riyadh | വൻ വനവൽക്കരണ പദ്ധതി; ആയിരം കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കും"
english_title: "#massive #afforestation #project #onethousand #crore #trees #planted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153178/massive-afforestation-project-onethousand-crore-trees-planted"
published_at: "2023-10-13T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528d7961a4bf_gcc1.jpg"
keywords: []
---

# #riyadh | വൻ വനവൽക്കരണ പദ്ധതി; ആയിരം കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കും

> **Lead Summary:** **റിയാദ്: [ **കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പാരിസ്ഥിതിക വെല്ലുവിളികളെയും നേരിടാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയുടെ ഭാഗമാണ് എല്ലാ മുക്കുമൂലകളിലും വൃക്ഷങ്ങൾ വച്ചുപിടിക്കാനുള്ള പദ്ധതി.

## Article Content

**റിയാദ്: [ **കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പാരിസ്ഥിതിക വെല്ലുവിളികളെയും നേരിടാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയുടെ ഭാഗമാണ് എല്ലാ മുക്കുമൂലകളിലും വൃക്ഷങ്ങൾ വച്ചുപിടിക്കാനുള്ള പദ്ധതി.

എല്ലാ പ്രകൃതിദത്ത ആവാസ മേഖലകളിലും മരങ്ങളും സസ്യങ്ങളും വെച്ചുപിടിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത തന്ത്രപരമായ പദ്ധതിയാണിത്.

നഗരങ്ങൾ, ഹൈവേകൾ, ഹരിത ഇടങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. പുതിയ മരങ്ങൾ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. മരങ്ങളുടെ സാന്ദ്രത വർദ്ധിക്കുന്നത് നഗരകേന്ദ്രങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആകെ താപനില 2.2 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

നഗരങ്ങളിലെ സസ്യയിടങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ റോഡ്‌മാപ്പ് നടപ്പാക്കുന്നത് രാജ്യത്തുടനീളം നിരവധി തൊഴിലവസരങ്ങൾ നൽകുന്നതിന് സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത്.

പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയത്തിെൻറയും ദേശീയ സസ്യവികസന കേന്ദ്രത്തിെൻറയും മരുഭൂവൽക്കരണത്തിനെതിരായ പോരാട്ടത്തിെൻറയും സഹകരണത്തോടെ രണ്ടുവർഷം നീണ്ടുനിന്ന വിശദമായ ശാസ്ത്രീയ സാധ്യതാപഠനത്തെ അടിസ്ഥാനമാക്കിയാണ് റോഡ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153178/massive-afforestation-project-onethousand-crore-trees-planted)