---
title: "#Clash | നടുറോഡിൽ ഏറ്റുമുട്ടല്‍; കാറപകടമുണ്ടാക്കി, പരസ്പരം വെടിവെച്ചു, രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു"
english_title: "#Clash #middle #caused #car #accident #shot #each #other #two #youths #killed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153398/clash-middle-caused-car-accident-shot-each-other-two-youths-killed"
published_at: "2023-10-13T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65297320a88c4_crime.jpg"
keywords: []
---

# #Clash | നടുറോഡിൽ ഏറ്റുമുട്ടല്‍; കാറപകടമുണ്ടാക്കി, പരസ്പരം വെടിവെച്ചു, രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

> **Lead Summary:** **റിയാദ്: **പൊതുനിരത്തിൽ കാറപകടമുണ്ടാക്കിയും പരസ്പരം വെടിവെച്ചും ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടത്തിയ അതിക്രമത്തിൽ രണ്ടു പേർ മരിച്ചു.

## Article Content

**റിയാദ്: **പൊതുനിരത്തിൽ കാറപകടമുണ്ടാക്കിയും പരസ്പരം വെടിവെച്ചും ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടത്തിയ അതിക്രമത്തിൽ രണ്ടു പേർ മരിച്ചു.

രണ്ടുപേർക്ക് പരിക്കേറ്റു. റിയാദിന് സമീപം അൽഖർജ് പട്ടണത്തിലുണ്ടായ സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മുൻവൈരാഗ്യം തീർക്കാനാണ് യുവാക്കൾ നടുറോഡിൽ ഏറ്റുമുട്ടിയത്. ആദ്യം മനപ്പൂർവം കാറു കൊണ്ടിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു.

വെടിയേറ്റ രണ്ടുപേർ തൽക്ഷണം മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്.

ഈ സംഭവം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ സൈബർ കുറ്റകൃത്യനിയമപ്രകാരം കേസെടുത്ത് അതിൽ ചിലരെയും അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153398/clash-middle-caused-car-accident-shot-each-other-two-youths-killed)