---
title: "#Kuwait | പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യവുമായി കുവൈത്ത്"
english_title: "#Kuwait #Kuwait #stands #solidarity #Palestinianpeople"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153408/kuwait-kuwait-stands-solidarity-palestinianpeople"
published_at: "2023-10-13T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65297d4d3c3a3_palestine.jpg"
keywords: []
---

# #Kuwait | പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യവുമായി കുവൈത്ത്

> **Lead Summary:** **കുവൈത്ത് സിറ്റി : **പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യവുമായി കുവൈത്ത്. പലസ്തീന്‍ ജനതയ്ക്കും രക്തസാക്ഷികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

## Article Content

**കുവൈത്ത് സിറ്റി : **പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യവുമായി കുവൈത്ത്. പലസ്തീന്‍ ജനതയ്ക്കും രക്തസാക്ഷികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

പലസ്തീന് പിന്തുണ നല്‍കുന്ന കുവൈത്തിന്റെ നിലപാട് അനുസരിച്ചാണ് തീരുമാനമെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു. കുവൈത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് ഇന്ത്യന്‍ എംബസി അറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ അസോസിയേഷനുകള്‍ ഇത്തരം പരിപാടികള്‍ മാറ്റിവെക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചത്.

സംഗീതം, നൃത്തം തുടങ്ങിയ ഏതെങ്കിലും ഉള്‍പ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നത് വരെ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ഇത്തരം പരിപാടികള്‍ അനുയോജ്യമായ തീയതിയിലേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് എംബസി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153408/kuwait-kuwait-stands-solidarity-palestinianpeople)