---
title: "#UAE | അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍"
english_title: "#UAE #US #militaryaircraft #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153409/uae-us-militaryaircraft-uae"
published_at: "2023-10-13T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65297ec41784e_UAE.jpg"
keywords: []
---

# #UAE | അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍

> **Lead Summary:** **അബുദാബി : **അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍. എന്നാല്‍ യുഎസ് സൈനിക വിമാനം യുഎഇയിലെ അല്‍ ദഫ്ര എയര്‍ ബേസിലെത്തിയത് ഇസ്രയേലിന് പിന്തുണ നല്‍കാനാണെന്ന തരത്തില്‍ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.

## Article Content

**അബുദാബി : **അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍. എന്നാല്‍ യുഎസ് സൈനിക വിമാനം യുഎഇയിലെ അല്‍ ദഫ്ര എയര്‍ ബേസിലെത്തിയത് ഇസ്രയേലിന് പിന്തുണ നല്‍കാനാണെന്ന തരത്തില്‍ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഎഇ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയല്ല അമേരിക്കന്‍ സൈനിക വിമാനം അല്‍ ദഫ്ര വ്യോമതാവളത്തിലെത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂളുകള്‍ക്ക് അനുസരിച്ചാണ് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ അല്‍ ദഫ്ര വ്യോമതാവളത്തിലെത്തിയത്.

അമേരിക്കയും യുഎഇയും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ടൈംടേബിളുകള്‍ അനുസരിച്ച് അല്‍ ദഫ്ര എയര്‍ ബേസില്‍ യുഎസ് വിമാനങ്ങളുടെ വരവ് ഏതാനും മാസങ്ങളായി നടക്കുന്നുണ്ടെന്നും ഇതിന് മേഖലയില്‍ നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രാലയം വിശദമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153409/uae-us-militaryaircraft-uae)