---
title: "#Saudi | 'സൗദിയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ'; പുതിയ കമ്പനി വരുന്നു"
english_title: "#Saudi #Chargingstations #electricvehicles #across #SaudiArabia #Newcompany #coming"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153419/saudi-chargingstations-electricvehicles-across-saudiarabia-newcompany-coming"
published_at: "2023-10-13T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652988c101a4e_CHARGING.jpg"
keywords: []
---

# #Saudi | 'സൗദിയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ'; പുതിയ കമ്പനി വരുന്നു

> **Lead Summary:** **റിയാദ് : ** സൗദിയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനായി ‘ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി’ എന്ന പേരിൽ പൊതുമേഖല സ്ഥാപനം ആരംഭിക്കുന്നു.

## Article Content

**റിയാദ് : ** സൗദിയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനായി ‘ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി’ എന്ന പേരിൽ പൊതുമേഖല സ്ഥാപനം ആരംഭിക്കുന്നു.

സൗദി പൊതുനിക്ഷേപനിധിയുടെയും (പി.ഐ.എഫ്) സൗദി ഇലക്‌ട്രിസിറ്റി കമ്പനിയുടെയും സംയുക്തസംരംഭമായാണ് ഇത്.

കമ്പനിയുടെ 75 ശതമാനം ഓഹരി പി.ഐ.എഫിനും 25 ശതമാനം ഇലക്ട്രിസിറ്റി കമ്പനിക്കുമായിരിക്കും. രാജ്യത്ത് ഇലക്ട്രിക് കാറുകൾക്ക് അതിവേഗ ചാർജിങ് സേവനങ്ങളടക്കം ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇത് ആഭ്യന്തര ഇലക്ട്രിക് കാർ സംവിധാനം ശക്തിപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും. 2030ഓടെ 1,000 ലധികം സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

5,000ത്തിലധികം ഫാസ്റ്റ് ചാർജിങ് പോയിൻറ് സൗകര്യങ്ങളൊരുക്കും. ഇലക്ട്രിക് കാറുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും സാങ്കേതിക സവിശേഷതകൾക്കും അനുസൃതമായാണ് രാജ്യത്തെ വിവിധ നഗരങ്ങളിലും റോഡുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.

ഇലക്ട്രിക് കാർ കമ്പനികളുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ വാഹന മേഖലയുടെയും അതിെൻറ സംവിധാനത്തിെൻറയും വളർച്ച വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിന് വേണ്ട ചാർജിങ് പോയിൻറുകൾ സ്ഥാപിക്കും.

ചാർജിങ് പോയിൻറുകളുടെ ശൃംഖല വികസിപ്പിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും കമ്പനി പ്രവർത്തിക്കും. നൂതന സാങ്കേതികവിദ്യകൾ ആവശ്യമുള്ള വസ്തുക്കളുടെ ഗവേഷണം, വികസനം, നിർമാണം എന്നിവ സ്വദേശിവത്കരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153419/saudi-chargingstations-electricvehicles-across-saudiarabia-newcompany-coming)