---
title: "മലയാളി സൗദിയില്‍  ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Malayalee dies of heart attack in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15363/malayalee-dies-of-heart-attack-in-saudi"
published_at: "2021-12-10T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2c3779c49f_death.jpg"
keywords: []
---

# മലയാളി സൗദിയില്‍  ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്**: അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയില്‍ മലപ്പുറം പൊന്നാനി സ്വദേശി പുല്‍പ്പാറയില്‍ ബാബു ആണ് മരിച്ചത്.

## Article Content

**റിയാദ്**: അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയില്‍ മലപ്പുറം പൊന്നാനി സ്വദേശി പുല്‍പ്പാറയില്‍ ബാബു ആണ് മരിച്ചത്.

ഇവിടെ ഒരു പെട്രോള്‍ പമ്പില്‍ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞുമോന്‍, മാതാവ്: സരോജിനി, ഭാര്യ: ശൈന, മക്കള്‍: അഭിഷേക്, അലന്‍. മരണാന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അസീര്‍ പ്രവാസിസംഘം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15363/malayalee-dies-of-heart-attack-in-saudi)