സല്‍മാന്‍ ഖാെന്റ 'ഡബാങ്' മെഗാഷോ വെള്ളിയാഴ്ച റിയാദില്‍

സല്‍മാന്‍ ഖാെന്റ 'ഡബാങ്' മെഗാഷോ വെള്ളിയാഴ്ച റിയാദില്‍
Dec 10, 2021 08:36 AM | By Susmitha Surendran

റിയാദ്: റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ ഖാനും സംഘവും അവതരിപ്പിക്കുന്ന 'ഡബാങ് ദ ടൂര്‍ റീലോഡഡ്' മെഗാ ഷോ റിയാദില്‍ വെള്ളിയാഴ്ച വൈകീട്ട് അരങ്ങേറും.

പരിപാടിക്കായി സല്‍മാന്‍ ഖാനും സഹതാരങ്ങളായ ശില്‍പാ ഷെട്ടി, സായി മഞ്ജരേക്കര്‍, ആയുഷ് ഷര്‍മ, ഗായകന്‍ ഗുരു രണദേവ് എന്നിവരടങ്ങുന്ന വലിയൊരു സംഘം റിയാദില്‍ എത്തിയിട്ടുണ്ട്.

റിയാദ് ബോളിവാര്‍ഡ് സിറ്റിയിലെ ഇന്റര്‍നാഷണല്‍ അരീനയില്‍ വൈകീട്ട് 7.30 മുതലാണ് ഷോ. ബുധനാഴ്ചയാണ് സംഘം റിയാദിലെത്തിയത്.

സൗദി അറേബ്യയില്‍ വിസ്മയപ്പിക്കുന്ന മാറ്റം സംഭവിക്കുകയാണെന്ന് വ്യാഴാഴ്ച വൈകീട്ട് റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞു.

'ഡബാങ് ദ ടൂര്‍ റീലോഡഡ്' എന്ന മെഗാ ഷോ അടുത്തകാലത്തൊന്നും ചെയ്തിട്ടില്ലാത്ത വലിയ പരിപാടിയാണ്. സൗദി അറേബ്യയില്‍ ആദ്യമായാണ് ഒരു ബോളിവുഡ് ഷോ അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നേകാല്‍ മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ 10 പ്രമുഖ ബോളിവുഡ് താരങ്ങളും മറ്റ് 150 കാലകാരന്മാരും അണിനിരക്കുന്നു.

Salman Khan's 'Dabangg' mega show in Riyadh on Friday

Next TV

Related Stories
അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Jan 28, 2022 09:58 PM

അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്...

Read More >>
മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

Jan 28, 2022 09:50 PM

മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ...

Read More >>
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
Top Stories