---
title: "#death | വാഹനാപകടം; ചികിത്സയിലിരുന്ന ആദ്യകാല പ്രവാസി നാട്ടിൽ  അന്തരിച്ചു"
english_title: "#early #expatriate #died #country."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153674/early-expatriate-died-country"
published_at: "2023-10-14T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ac33a33092_death.jpg"
keywords: []
---

# #death | വാഹനാപകടം; ചികിത്സയിലിരുന്ന ആദ്യകാല പ്രവാസി നാട്ടിൽ  അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: **ആദ്യകാല പ്രവാസി നാട്ടില്‍ അന്തരിച്ചു. കണ്ണൂർ ചൊക്ലി മേലെ പൂക്കോം എടക്കോടം വീട്ടില്‍‌ മീത്തല്‍ അസീസാണ് വാഹനാപകടത്തില്‍ മരിച്ചത്.

## Article Content

**മസ്കത്ത്​: **ആദ്യകാല പ്രവാസി നാട്ടില്‍ അന്തരിച്ചു. കണ്ണൂർ ചൊക്ലി മേലെ പൂക്കോം എടക്കോടം വീട്ടില്‍‌ മീത്തല്‍ അസീസാണ് വാഹനാപകടത്തില്‍ മരിച്ചത്.

ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലരിക്കെയാണ് മരണം. ദീര്‍ഘകാലം ഇബ്രയില്‍ അല്‍ഹൂത്തി എന്ന പേരിലുള്ള റസ്റ്ററന്‍റ് ഉടമയായിരുന്നു.

ഭാര്യ: എടക്കാടം വീട്ടില്‍ റംല അന്‍സാര്‍ (ബഹറൈന്‍). മക്കൾ: അഷ്ഫാ(ദുബൈ), അസ്ഹറുദ്ധീന്‍ (ബഹ്​റൈന്‍), റസീന, റഫ്​സി. മരുമക്കള്‍: അര്‍ഷിദ(ഇടയില്‍ പീടിക), നസ്റി(ചെറുവാഞ്ചേരി), റസവ(ഇടയില്‍ പീടിക), സാദിഖ് പുന്നോല്‍ (സൗദി), ജറീഷ് കൊയിലാണ്ടി(ഖത്തര്‍).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153674/early-expatriate-died-country)