---
title: "#protest | പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധം; ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നും ഷാർജ ബുക്ക് അതോറിറ്റി പിന്മാറി"
english_title: "#protest #cancellation #award #palestinian #writer #sharjah #book #authority #withdraws #frankfurtbook"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153685/protest-cancellation-award-palestinian-writer-sharjah-book-authority-withdraws-frankfurtbook"
published_at: "2023-10-14T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652aca8d3c1f7_sharjah.jpg"
keywords: []
---

# #protest | പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധം; ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നും ഷാർജ ബുക്ക് അതോറിറ്റി പിന്മാറി

> **Lead Summary:** **റിയാദ്: **ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നും ഷാർജ ബുക്ക് അതോറിറ്റി പിന്മാറി. പലസ്‌തീൻ എഴുത്തുക്കാരിയായ അദാനിയ ശിബലിക്കുള്ള പുരസ്‌കാരം റദ്ദാക്കിയ സംഘാടകരുടെ അറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് മേളയിൽ നിന്നുള്ള പിന്മാറ്റം പ്രസാധകർ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.

## Article Content

**റിയാദ്: **ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നും ഷാർജ ബുക്ക് അതോറിറ്റി പിന്മാറി. പലസ്‌തീൻ എഴുത്തുക്കാരിയായ അദാനിയ ശിബലിക്കുള്ള പുരസ്‌കാരം റദ്ദാക്കിയ സംഘാടകരുടെ അറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് മേളയിൽ നിന്നുള്ള പിന്മാറ്റം പ്രസാധകർ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.

പലസ്‌തീനി പെൺകുട്ടിയുടെ കഥപറയുന്ന 'മൈനർ ഡീറ്റെയിൽ' എന്ന നോവലിന് പ്രഖ്യാപിച്ച ലിബെറാറ്റർപ്രെസ് സാഹിത്യ പുരസ്‌കാരമാണ് ഇപ്പോൾ റദ്ദാക്കിയത്.

ആളുകൾ തമ്മിലുള്ള ആശയവിനിമയത്തിന് സംസ്കാരവും പുസ്തകങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് മേളയിൽ നിന്നും പിന്മാറുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി എക്സിലൂടെ പറഞ്ഞു.

ഷാർജ ബുക്ക് അതോറിറ്റിയും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും മേളയിൽ പങ്കെടുക്കില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153685/protest-cancellation-award-palestinian-writer-sharjah-book-authority-withdraws-frankfurtbook)