---
title: " #Emirates | ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി എമിറേറ്റ്സ് "
english_title: "#Emirates #Emirates #suspends #all #flights #TelAviv"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153686/emirates-emirates-suspends-all-flights-telaviv"
published_at: "2023-10-14T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652acb905c5cf_TELAVIV.jpg"
keywords: []
---

#  #Emirates | ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി എമിറേറ്റ്സ് 

> **Lead Summary:** **ദുബായ് : **ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും 20വരെ നിർത്തിവച്ചതായി എമിറേറ്റ്സ് അറിയിച്ചു.

## Article Content

**ദുബായ് : **ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും 20വരെ നിർത്തിവച്ചതായി എമിറേറ്റ്സ് അറിയിച്ചു.

അവസാന വിമാനം വ്യാഴാഴ്ച ടെൽ അവീവിൽ നിന്ന് ദുബായിലെത്തി. ടെൽ അവീവിലേക്ക് കണക്‌ഷൻ വിമാനങ്ങളും സർവീസ് നടത്തില്ല.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കു പ്രാധാന്യം നൽകുന്നതിനാലാണ് വിമാന സർവീസ് താൽക്കാലികമായി നിർത്തുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അധികൃതർ പറഞ്ഞു.

വിമാനക്കൂലി തിരികെ ലഭിക്കാൻ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടണം. മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവർക്കു ടിക്കറ്റ് മാറ്റിയെടുക്കാം.

ഈ മാസം 11നു മുൻപ് ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും റദ്ദാക്കൽ ചാർജും തീയതി മാറ്റുന്നതിനുള്ള ചാർജും നവംബർ 30വരെ ഒഴിവാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153686/emirates-emirates-suspends-all-flights-telaviv)