---
title: "#Sharjah | മലീഹ റോഡ് ഭാഗികമായി അടക്കുന്നതായി അറിയിപ്പ് "
english_title: "#Sharjah #Notice #partialclosure #Maleeha #Road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153693/sharjah-notice-partialclosure-maleeha-road"
published_at: "2023-10-14T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ad1156aa4b_MALAHA.jpg"
keywords: []
---

# #Sharjah | മലീഹ റോഡ് ഭാഗികമായി അടക്കുന്നതായി അറിയിപ്പ് 

> **Lead Summary:** **ഷാർജ : **മലീഹ റോഡ് ഭാഗികമായി അടക്കുന്നതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചു.

## Article Content

**ഷാർജ : **മലീഹ റോഡ് ഭാഗികമായി അടക്കുന്നതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചു.

ഇൗ മാസം 15 മുതൽ നവംബർ 11 വരെ റോഡ് ഉപയോക്താക്കൾക്ക് ഹൈവേയുടെ ഒരു ഭാഗത്തൂടെ യാത്ര ചെയ്യാൻ കഴിയില്ലെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ എസ്ആർടിഎ പറഞ്ഞു.

റോഡ‍് വികസിപ്പിക്കുന്നതിന്റേയും അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റേയും ഭാഗമായാണിത്. ട്രാഫിക് സിഗ്നലുകൾ പിന്തുടരാനും ആവശ്യമെങ്കിൽ ബദൽ വഴികൾ തേടാനും ഡ്രൈവർമാരോട് നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153693/sharjah-notice-partialclosure-maleeha-road)