---
title: "#UAE | സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക്"
english_title: "#UAE #Emirates #NBDBank #cautions #against #scams #through #socialmedia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153706/uae-emirates-nbdbank-cautions-against-scams-through-socialmedia"
published_at: "2023-10-14T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ad9fa80180_NBD.jpg"
keywords: []
---

# #UAE | സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക്

> **Lead Summary:** **അബുദാബി : ** യുഎഇയില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക്.

## Article Content

**അബുദാബി : ** യുഎഇയില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക്.

ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങളും അജ്ഞാത ലിങ്കുകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നതത്.

വിവിധ ഗ്രൂപ്പുകളില്‍ ചേരാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ ആവശ്യപ്പെട്ടാണ് അജ്ഞാത സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കണം.വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താന്‍ മുഴുവന്‍ ഫോണ്‍ വിവരങ്ങളും തട്ടിപ്പ് സംഘം സ്വന്തമാക്കും.

ഇത് അക്കൗണ്ടിലെ പണം നഷ്ടപെടുന്നതിന് കാരണമാകുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. ആകര്‍ഷകമായ വാഗ്ദാനങ്ങളുമായിട്ടായിരിക്കും തട്ടിപ്പ് സംഘം സമീപിക്കുന്നത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

പാസ്‌വേർഡ്, ഒടിപി എന്നിവ ആവശ്യപ്പെട്ട് കൊണ്ട് വരുന്ന സന്ദേശങ്ങളും അവഗണിക്കണം. സോഷ്യല്‍ മീഡിയയിലൂടെയോ ഫോണിലൂടെയും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ബാങ്ക് ആവശ്യപ്പെടാറില്ലെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പികള്‍ക്കെതിരെ വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും വിവിധ മന്ത്രാലയങ്ങളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153706/uae-emirates-nbdbank-cautions-against-scams-through-socialmedia)