---
title: "#death |  പ്രവാസി മലയാളി അജ്മാനിൽ അന്തരിച്ചു "
english_title: "#native #randathani #passed #away #ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153715/native-randathani-passed-away-ajman"
published_at: "2023-10-15T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b41c45ec29_ajman.jpg"
keywords: []
---

# #death |  പ്രവാസി മലയാളി അജ്മാനിൽ അന്തരിച്ചു 

> **Lead Summary:** **അജ്‌മാൻ: **മലപ്പുറം ജില്ലയിലെ കോട്ടക്കൽ രണ്ടത്താണി ഓടായപ്പുറത്ത് പരേതനായ അബ്ദുൽ അസീസ് മകൻ ഷബീർ അബ്ദുല്ല അജ്മാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു .

## Article Content

**അജ്‌മാൻ: **മലപ്പുറം ജില്ലയിലെ കോട്ടക്കൽ രണ്ടത്താണി ഓടായപ്പുറത്ത് പരേതനായ അബ്ദുൽ അസീസ് മകൻ ഷബീർ അബ്ദുല്ല അജ്മാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു .

ശനിയാഴ്ച്ച വൈകീട്ട് അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ അജ്‌മാൻ ജറഫിലുള്ള ജി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദുബൈയിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്‍റ്​ ആയി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: സുഹ്‌റ. ഭാര്യ: നുസ്‌ലി. മൂന്ന് മക്കളുണ്ട്. ഇളയകുട്ടിയെ പ്രസവിച്ച് ഭാര്യയും കുട്ടികളും നാലു ദിവസം മുൻപാണ് യു.എ. ഇയിൽ തിരിച്ചെത്തിയത്. onഫുജൈറയിലുള്ള റിയാസ് മൂത്ത സഹോദരനാണ്‌. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153715/native-randathani-passed-away-ajman)